X Close
X
+91-9846067672

കേന്ദ്രമന്ത്രി നിര്‍മ്മലാ സീതാരാമന്‍ കുടകിലെ പ്രളയ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു


Nirmala-76GD6ER

കുടക്: കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മ്മലാ സീതാരാമന്‍ കുടകിലെ പ്രളയ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. കുശാല്‍ നഗറിലെത്തിയ മന്ത്രി ദുരിതാശ്വാസ ക്യാമ്ബുകളില്‍ സന്ദര്‍ശനം നടത്തി. ഇവിടെ നിന്നും മന്ത്രി സന്ദര്‍ശനത്തിനായി മടിക്കേരിയിലേക്ക് പോകും.

പ്രളയ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ വ്യാഴാഴ്ച രാത്രിയിലാണ് നിര്‍മ്മലാ സീതാ രാമന്‍ മൈസൂരുവിലെത്തിയത്. ഇന്ന് ഡല്‍ഹിയിലേക്ക് തിരിക്കും.

പ്രളയ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച മന്ത്രി ഉരുള്‍പ്പൊട്ടലില്‍ നശിച്ച റോഡുകള്‍,കെട്ടിടങ്ങള്‍, വൈദ്യുതി കണക്ഷനുകള്‍ എന്നിവ പുന:സ്ഥാപിക്കാന്‍ കുടകില്‍ സൈന്യത്തിന്റെ സഹായമുണ്ടാകുമെന്ന് വ്യക്തമാക്കി.

()