X Close
X
+91-9846067672

ചർച്ച മാറ്റിവെച്ചതിന്റെ കാരണം മോദിക്ക് അറിയാം; വൈകാതെ ലോകം അറിയും: നിക്കി ഹാലെ


modi and nickki haley

ഇന്ത്യ-യുഎസ് ഉന്നതതല ചര്‍ച്ച മാറ്റിവച്ചതിന്റെ കാരണം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിയാമെന്ന് യുഎന്നിലെ യുഎസ് അംബാസിഡര്‍ നിക്കി ഹാലെ. ഈ കാരണം പുറംലോകം വൈകാതെ അറിയുമെന്നും നിക്കി പറഞ്ഞു. ഇന്ത്യാ സന്ദര്‍ശനത്തിനിടെ എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് നിക്കി ഇക്കാര്യം പറഞ്ഞത്.

വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. പ്രതിരോധ മന്ത്രി നിർമല സീതാരാമൻ എന്നിവർ മൈക്ക് പോംപിയോ, പ്രതിരോധ സെക്രട്ടറി ജയിംസ് മാറ്റിസ് എന്നിവരുമായാണ് അടുത്തയാഴ്ച ർണായക  ഉഭയകക്ഷി (2+2) കൂടിക്കാഴ്ച നടത്താനിരുന്നത്. ഇതാണ് അവസാന നിമിഷത്തിൽ മാറ്റിയത്. ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക–വ്യാപാര വിഷയങ്ങളിലെ അസ്വാരസ്യങ്ങൾ ഉൾപ്പെടെ പരിഹരിക്കാനുള്ള നിർണായക അവസരമായിട്ടായിരുന്നു ഇന്ത്യ ഈ കൂടിക്കാഴ്ചയെ കണ്ടിരുന്നത്. 

എന്നാൽ, ചര്‍ച്ച മാറ്റിവെക്കാനുള്ള കാരണം വെളിപ്പെടുത്തിയിരുന്നില്ല. ഇതിന് പിന്നാലെയാണ് നിക്കി ഹാലെയുടെ വെളിപ്പെടുത്തല്‍. ഉചിതമായ കാരണം തീരുമാനത്തിന് പിന്നിലുണ്ട്. അത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കറിയാമെന്ന് നിക്കി വ്യക്തമാക്കി.

ചർച്ച മാറ്റിവെച്ചതുമായി സംബന്ധിച്ച് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ഇന്ത്യൻ വിദേശകാര്യ മന്ത്രി സുഷമ സ്വരാജുമായി സംസാരിച്ചു. ചർച്ച മാറ്റിവച്ചതിൽ പോംപിയോ ഇന്ത്യയോടു ഖേദം പ്രകടിപ്പിച്ചതായി വിദേശകാര്യ വക്താവ് രവീഷ് കുമാർ ട്വീറ്റ് ചെയ്തു. മാറ്റിവച്ച ചര്‍ച്ച എത്രയും പെട്ടെന്നു നടത്തുന്നതു സംബന്ധിച്ച തീരുമാനം വൈകാതെയുണ്ടാകും. ചർച്ച എവിടെ, എന്നു നടത്തണമെന്ന കാര്യത്തിലും ആശയക്കുഴപ്പം നിലനിൽക്കുകയാണ്. 

(ANN NEWS)