X Close
X
+91-9846067672

ഡൽഹി സർവകലാശാല ഐസ പ്രസിഡൻറിന്​ നേരെ എ.ബി.വി.പി ആക്രമണം


delhi univ AISA president

ന്യൂഡൽഹി: ഡൽഹി സർവകലാശാല ഐസ പ്രവർത്തകർക്ക് നേരെ  എ.ബി.വി.പി ആക്രമണം. ഐസ  പ്രസിഡൻറ്​ കൗൾപ്രീത്​ കൗർ ഉൾപ്പടെയുള്ളവർക്കാണ് മർദ്ദനമേറ്റത്. യൂണിവേഴ്​സിറ്റിയിലെ കിരോരി മാൽ കോളജിലാണ്​ സംഭവമുണ്ടായത്​. കൗൾപ്രീത്​ കൗർ തന്നെയാണ് എ.ബി.വി.പി പ്രവർത്തകർ ആക്രമിച്ച വിവരം ഫേസ്ബുക് വഴി അറിയിച്ചത്.

കോളജിൽ പ്രൊഫസറെ കാണാനായി കൗർ എത്തിയപ്പോഴാണ്​ നാല്​ എ.ബി.വി.പി പ്രവർത്തകർ മർദിച്ചത്​​. കോളജിൽ നിന്ന്​ പുറത്തേക്ക്​ പോകാൻ ആവശ്യപ്പെട്ടുവെന്നും റിപ്പോർട്ടുകളുണ്ട്​. അതേസമയം, അക്രമം നടക്കുമ്പോൾ കോളേജിലെ ഗാർഡ് എ.ബി.വി.പി 
പ്രവർത്തകരെ പ്രോത്സാഹിപ്പിക്കുകയായിരുന്നെന്ന് കൗൾ പറഞ്ഞു. കൗൾപ്രീതിനൊപ്പമുണ്ടായിരുന്നു സുഹൃത്തുക്കൾക്കും മർദനമേറ്റു. 

അതേ സമയം, കൗൾപ്രീത്​ കൗറിനെതിരെ സൈബർ ആക്രമണം എ.ബി.വി.പി തുടരുകയാണ്​. സംഭവം വിവരിച്ച്​ കൊണ്ടുള്ള കൗറി​​െൻറ ഫേസ്​ബുക്ക്​ പോസ്​റ്റിന്​ താഴെ എ.ബി.വി.പി പ്രവർത്തകരുടെ അശ്ലീല കമൻറുകൾ നിറയുന്നു​.

(ANN NEWS)