X Close
X
+91-9846067672

ത​ന്നെ​യും മ​ക​ളെ​യും മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​; സ്വ​യം​പ്ര​ഖ്യാ​പി​ത ദൈവത്തിനെതിരെ പ​രാ​തി​യു​മാ​യി യു​വ​തി


ashu-maharaj

ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി​യി​ലെ സ്വ​യം​പ്ര​ഖ്യാ​പി​ത ആ​ള്‍​ദൈ​വം അ​ഷു മ​ഹാ​രാ​ജ് മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യെ​ന്ന പ​രാ​തി​യു​മാ​യി യു​വ​തി രം​ഗ​ത്ത്.​ ത​ന്നെ​യും പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത മ​ക​ളെ​യും അ​ഷു മ​ഹാ​രാ​ജ് പീ​ഡി​പ്പി​ച്ചെ​ന്നു യു​വ​തി ആ​രോ​പി​ക്കു​ന്നു.

2008-2013 കാ​ല​ത്താ​യി​രു​ന്നു പീ​ഡ​ന​മെ​ന്നും ആ​ള്‍​ദൈ​വ​ത്തി​ന്‍റെ സു​ഹൃ​ത്തു​ക്ക​ളും ത​ന്നെ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യെ​ന്നും യു​വ​തി പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഹൗ​സ് ഖാ​സ് പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തു. 

അ​ന്വേ​ഷ​ണം പോ​ലീ​സ് ഞാ​യ​റാ​ഴ്ച ക്രൈം ​ബ്രാ​ഞ്ചി​നു കൈ​മാ​റി. പ​രാ​തി​യി​ല്‍ അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണെ​ന്നും ഇ​തു​വ​രെ ആ​രെ​യും അ​റ​സ്റ്റ് ചെ​യ്തി​ട്ടി​ല്ലെ​ന്നും ക്രൈം ​ബ്രാ​ഞ്ച് അ​റി​യി​ച്ചു.

(ANWESHANAM)