X Close
X
+91-9846067672

വിദ്യാര്‍ഥി സംഘടനാ സ്വാതന്ത്ര്യം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ നിയമനിര്‍മാണം നടത്തുമെന്ന് കോടിയേരി ബാലകൃഷ്ണന്‍


35819478

കൊല്ലം: വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ഥി സംഘടനാ സ്വാതന്ത്ര്യം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ നിയമനിര്‍മാണം നടത്തുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സ്വാശ്രയ കോളേജുകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളില്‍ വിദ്യാര്‍ഥി സംഘടനാ സ്വാതന്ത്ര്യം ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു. എസ്‌എഫ്‌ഐ സംസ്ഥാന സമ്മേളനത്തിന്‍റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ അധ്യയന വര്‍ഷംതന്നെ നിയമപ്രാബല്യമുള്ള സംവിധാനത്തിലൂടെ വിദ്യാര്‍ഥി സംഘടനാ സ്വാതന്ത്ര്യം അനുവദിക്കും. ഈ വിഷയത്തില്‍ യുഡിഎഫ് നയത്തില്‍നിന്ന് വ്യത്യസ്തമായ സമീപനമാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റേത്. സര്‍വകലാശാല സിന്‍ഡിക്കറ്റിലും അക്കാദമിക് കൗണ്‍സിലിലും വിദ്യാര്‍ഥി പ്രാതിനിധ്യം ഉറപ്പാക്കുമെന്നും കോടിയേരി പറഞ്ഞു.

യുഡിഎഫ് സര്‍ക്കാര്‍ വിദ്യാഭ്യാസത്തെ വാണിജ്യവല്‍ക്കരിക്കുകയായിരുന്നു. എന്നാല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ സാമൂഹ്യനീതി ഉറപ്പാക്കി വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കുകയാണ് ചെയ്യുന്നത്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ക്ഷേത്രങ്ങളില്‍ പ്രവേശിക്കുന്ന പട്ടികജാതിക്കാരെ ചുട്ടുകൊല്ലുമ്ബോഴാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ഇത്തരത്തില്‍ രാജ്യത്തിനു മാതൃകയാകുന്നത് എന്നും കോടിയേരി പറഞ്ഞു. 

(ANN NEWS)