കൈതാള്‍: ഹിന്ദു, സിഖ് സമുദായങ്ങള്തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും 14 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഹരിയാനയിലെ കൈതാള്‍ ജില്ലയിലാണ് സംഭവം. സംഘര്‍ഷത്തില്‍ ഷംഷേര്‍ സിംഗ് പുനിയ എന്ന 54 കാരനാണ് കൊല്ലപ്പെട്ടത്. മാത്രമല്ല, ഇദ്ദേഹത്തിന്റെ മൃതദേഹം കനത്ത പോലീസ് കാവലിലാണ് സംസ്കരിച്ചത്. നിലവില്‍ പരിക്കേറ്റവരെ ചണ്ഡിഗഡിലെ പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് മെഡിക്കല്‍ എഡ്യുക്കേഷന്‍ ആന്‍ഡ് റിസേര്‍ച്ചിലും പട്യാലയിലെ രാജേന്ദ്ര ആശുപത്രിയിലും കൈതാള്‍ സിവില്‍ ആശുപത്രിയുമായി പ്രവേശിപ്പിച്ചിട്ടുണ്ട്.
നിലവില്‍ ഇരുസമുദായങ്ങളുടെയും ആരാധാനാലയങ്ങളുടെ ഭൂമിയുടെ ഉടമസ്ഥതയെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചിരിക്കുന്നത്. അതായത്, ഒരു സമുദായം ഇരു ആരാധാനാലയങ്ങളെയും വേര്‍തിരിച്ച് മതില് നിര്‍മ്മിക്കാന്‍ ആരംഭിച്ചത് മറ്റേ സമുദായാംഗങ്ങളെ ചൊടിപ്പിക്കുകയായിരുന്നു. മാത്രമല്ല, പേരറിയാവുന്ന 35 പേര്‍ക്കെതിരെയും മറ്റു 15 പേര്‍ക്കെതിരെയും കൊലപാതകം, കലാപമുണ്ടാക്കല്‍ ഉള്‍പ്പടെയുള്ള വിവിധ വകുപ്പുകള്‍ ചുമത്തി കൈതാള്‍ പോലീസ് കേസെടുത്തിട്ടുണ്ട്. കൂടാതെ, ഇവരില്‍ 10 പേര് സ്ത്രീകളാണ്. അതേസമയം സ്ഥിതി ഇപ്പോള്‍ നിയന്ത്രണ വിധേയമാണെന്നും പോലീസ് പറഞ്ഞു.