X Close
X
+91-9846067672

ഉപതെരഞ്ഞെടുപ്പില്‍ സഖ്യമില്ല; എസ്.പി - ബി.എസ്.പി സഖ്യം പൂര്‍ണമായി തകര്‍ന്നിട്ടില്ലെന്ന് മായാവതി


ലക്നോ: എസ്.പി - ബി.എസ്.പി സഖ്യം തകര്‍ന്നുവെന്ന വാര്‍ത്തകള്‍ നിഷേധിച്ച് മായാവതി. യാദവ വോട്ട് ബാങ്ക് ചോര്‍ന്ന സാഹചര്യത്തിലാണ് ഉപതെരഞ്ഞെടുപ്പില്‍ ബി.എസ്.പി ഒറ്റക്ക് മല്‍സരിക്കാന്‍ തീരുമാനിച്ചത്. സ്വന്തം അണികളെ അഖിലേഷ് യാദവ് വിശ്വാസത്തിലെടുത്താല്‍ സഖ്യം വീണ്ടും സജീവമായി തുടരുമെന്നും ലഖ്‌നൗവില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മായാവതി വ്യക്തമാക്കി.

മായാവതി ഉപതെരഞ്ഞെടുപ്പില്‍ സമാജ്‌വാദിയോടൊപ്പമുണ്ടാവില്ലെന്ന് പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവും സ്ഥിരീകരിച്ചു. ഉപതെരഞ്ഞെടുപ്പുകളില്‍ ഒറ്റക്ക് മല്‍സരിക്കാനാണ് സമാജ്‌വാദി തയാറെടുക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

സമാജ്‌വാദി വാദി പാര്‍ട്ടിയുടെ യാദവ വോട്ടുബാങ്ക് ബി.ജെ.പിയിലേക്ക് ചോര്‍ന്നുവെന്നാണ് കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നടത്തിയ ബഹുജന്‍സമാജ് പാര്‍ട്ടി നേതൃയോഗം വിലയിരുത്തിയത്.