X Close
X
+91-9846067672

ഐപിഎൽ പൂരം അവസാനിച്ചു ഇനി ലോകകപ്പ് ആവേശം


ലണ്ടൻ:  ഐപിഎൽ ക്രിക്കറ്റ് ലോകകപ്പ് ഇതാ പടിവാതിൽക്കൽ എത്തി നിൽക്കുന്നു,  കളിക്കാർക്ക് ഇനി  വിശ്രമമില്ലാത്ത നാളുകൾ ലോകകപ്പിന്  മുൻപ് എതിരാളികളെ വിലയിരുത്താനും ഇംഗ്ലണ്ടിലെയും വെയ്ൽസിലെയും പിച്ചുകളുമായി പൊരുത്തപ്പെടാനുമുള്ള സന്നാഹ മത്സരങ്ങൾക്ക് ഇറങ്ങുകയാണ് ടീമുകൾ. ഐപിഎല്ലിന്റെ ദൈർഘ്യം മൂലം ഇന്ത്യയുൾപ്പെടെ പല ടീമുകൾക്കും ഒരു മാസത്തിലേറെയായി ഏകദിന മത്സരങ്ങൾ കളിക്കാൻ കഴിഞ്ഞിട്ടില്ല

ഐപിഎല്ലിൽ ഇല്ലാത്തത് യഥാർത്ഥത്തിൽ ഉപകാരമായത്  പാക്കിസ്ഥാൻ ടീമിനാണ് . മറ്റു ടീമുകളെല്ലാം സന്നാഹ മത്സരങ്ങൾക്ക് ഒരുങ്ങുമ്പോൾ ഇംഗ്ലണ്ടുമായി ഏകദിന പരമ്പര കളിച്ചു കൊണ്ടിരിക്കുകയാണ് അവർ. വെസ്റ്റ് ഇൻഡീസ്, അയർലൻഡ്, ബംഗ്ലദേശ് ടീമുകളും ഇപ്പോൾ അയർലൻഡിൽ ത്രിരാഷ്ട്ര പരമ്പര കളിക്കുന്നു. നിലവിലെ ചാംപ്യൻമാരായ ഓസ്ട്രേലിയ അയൽക്കാരായ ന്യൂസീലൻഡുമായി അഞ്ചു മത്സരങ്ങളുടെ അനൗദ്യോഗിക പരമ്പരയിലാണ്. അതാകട്ടെ സ്വന്തം മണ്ണിലും .

വിലക്കു നീങ്ങിയ സ്റ്റീവ് സ്മിത്തും ഡേവിഡ് വാർണറും ടീമിലേക്കു തിരിച്ചെത്തിയത് ഓസീസിന് ആശ്വാസം പകരുന്നു. സ്മിത്ത് പരമ്പരയിൽ ഫോമിലാവുകയും ചെയ്തു. 24 മുതലാണ് ഇംഗ്ലണ്ട് മണ്ണിൽ സന്നാഹ മത്സരങ്ങൾ‌ക്കു തുടക്കം. ഇന്ത്യയുടെ ആദ്യ മത്സരം 25ന് ലണ്ടൻ കെന്നിങ്ടൻ ഓവലിൽ ന്യൂസീലൻഡിനെതിരെ. 28ന് കാർഡിഫിൽ ബംഗ്ലദേശുമായിട്ടാണ് ഇന്ത്യയുടെ രണ്ടാം സന്നാഹം. സ്റ്റാർ സ്പോർട്സിനാണ് സംപ്രേക്ഷണ അവകാശം.