ശ്രീനഗര്‍: ജമ്മുകാശ്മീരില്‍ സൈന്യത്തിനു നേരെ കല്ലെറിഞ്ഞ കേസിലെ പ്രതികളെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു. പത്തു ദിവസത്തേക്കാണ് പ്രതികളെ കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. വിഘടനവാദി നേതാക്കളായ അന്ദ്രാബി, ഷാബിര്‍ ഷാ, അസിയ, മസ്രത്ത് എന്നിവരേയാണ് ചോദ്യം ചെയ്യുന്നതിനായി എന്‍ഐഎ കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്.
ഭീകരരുമായുള്ള ഇവരുടെ ബന്ധമാണ് പ്രധാനമായി അന്വേഷിക്കുക. ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കായി പണം സംഘടിപ്പിച്ചു നല്‍കുന്ന കണ്ണികളായി കസ്റ്റഡിയിലുള്ളവര്‍ പ്രവര്‍ത്തിച്ചിട്ടുണ്ടോയെന്ന് എന്‍ഐഎ അന്വേഷിക്കും.