X Close
X
+91-9846067672

കിടിലൻ പേപ്പർ ചിക്കൻ തയാറാക്കാം


മസാലപ്പൊടികളുടെ അകമ്പടിയില്ലാതെ തന്നെ തനി നാടൻ കുരുമുളകരച്ച സ്പൈസി ചിക്കൻ എങ്ങനെ തയാറാക്കാമെന്നു നോക്കാം.
ചേരുവകൾ :


ചിക്കൻ - 1 കിലോ  
കുരുമുളക് - 2 ടേബിൾസ്പൂൺ  
ചെറിയ ജീരകം - 1 ടീസ്പൂൺ  
വലിയ ജീരകം - 2 ടീസ്പൂൺ
പട്ട - ഒരു ചെറിയ കഷണം 
ഗ്രാമ്പു- 2 എണ്ണം 
ഏലയ്ക്ക - 2 എണ്ണം  
സവാള - 1 കപ്പ്  
തക്കാളി- അരക്കപ്പ്
ടേബിൾസ്പൂൺ  
കറിവേപ്പില - ആവശ്യത്തിന് 
മഞ്ഞൾപ്പൊടി - കാൽ ടീസ്പൂൺ
ഉപ്പ്- ആവശ്യത്തിന്  
വെളിച്ചെണ്ണ- 3 ടേബിൾസ്പൂൺ
മല്ലിയില – ആവശ്യത്തിന്


ഒരു പാനിൽ കുരുമുളക്, ഒരു ടീസ്പൂൺ വലിയ ജീരകം, ചെറിയ ജീരകം, പട്ട, ഗ്രാമ്പു, ഏലയ്ക്ക എന്നിവ വറുത്തെടുത്തു തണുത്തതിനു ശേഷം പൊടിച്ചു മാറ്റിവയ്ക്കുക.

മറ്റൊരു പാനിൽ വെളിച്ചെണ്ണ ഒഴിച്ചു ചൂടാകുമ്പോൾ വലിയജീരകം, കറിവേപ്പിലയും ചേർത്തു മൂക്കുമ്പോൾ സവാള അരിഞ്ഞത് ചേർത്ത് കൊടുക്കുക, ഉപ്പ് , മഞ്ഞൾപ്പൊടി എന്നിവ ചേർത്തു നന്നായി വഴറ്റി എടുക്കുക,  ബ്രൗൺ നിറമായി വരുമ്പോൾ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്തു കൊടുത്തു വഴറ്റി എടുക്കുക, തക്കാളി അരിഞ്ഞത് ചേർത്തു കൊടുക്കുക, തക്കാളി വഴന്നു കഴിഞ്ഞാൽ ചിക്കൻ ചേർത്തുകൊടുക്കുക, അരക്കപ്പ് വെള്ളം ചേർത്തു നന്നായി ഇളക്കി യോജിപ്പിച്ചു 5 മിനിറ്റ് മൂടിവെച്ചു വേവിക്കുക . 

തിളച്ചുവരുമ്പോൾ പൊടിച്ച മസാല ചേർത്തു യോജിപ്പിച്ചെടുത്ത് 10 മിനിറ്റ് കുറഞ്ഞ തീയിൽ മൂടിവെച്ചു വേവിക്കുക. 10 മിനിറ്റിനു ശേഷം എണ്ണ മുകളിൽ തെളിഞ്ഞു വരുമ്പോൾ കറിവേപ്പില , പച്ചമുളക്, മല്ലിയില എന്നിവ ചേർത്ത്  നന്നായി ഇളക്കിയെടുക്കുക. ഉപ്പ് ആവശ്യമെങ്കിൽ ചേർത്തു കൊടുക്കാം. പെപ്പർ ചിക്കൻ റെഡി