തൃശൂര്‍: സംസ്ഥാനത്തെ സ്കൂളുകള്‍ തുറക്കുന്നതു നീട്ടിവയ്ക്കില്ലെന്ന മന്ത്രി എ.സി. മൊയ്തീന്. നേരത്തെ നിശ്ചയിച്ച പോലെ സ്കൂളുകള്‍ വ്യാഴാഴ്ച തന്നെ തുറക്കുമെന്നു മന്ത്രി പറഞ്ഞു. നിപ്പ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സ്കൂളുകള്‍ തുറക്കുന്നതു നീട്ടിവയ്ക്കേണ്ട സാഹചര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം നിപയെ നേരിടാന്‍ ആരോഗ്യമേഖല പൂര്‍ണസജ്ജമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. രോഗം സ്ഥിരീകരിച്ചതു കൊണ്ട് ആശങ്കപ്പെടേണ്ടതില്ല. ആരോഗ്യവകുപ്പ് നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കണം. ഭീതിപടര്‍ത്താന്‍ ശ്രമിച്ചാല്‍ കര്‍ശന നിയമനടപടി ഉണ്ടാകുമെന്നും പിണറായി പറഞ്ഞു.