X Close
X
+91-9846067672

നി​പ്പ​: സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ള്‍ വ​ഴി വ്യാജ പ്രചാരണങ്ങള്‍ നടത്തിയ മൂന്ന് പേര്‍ക്കെതിരേ പൊലിസ് കേസെടുത്തു


കൊച്ചി: നിപ വൈറസ് രോഗ ബാധയെ കുറിച്ച്‌ സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണങ്ങള്‍ നടത്തിയ സംഭവത്തില്‍ പൊലിസ് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കൊച്ചി സിറ്റി പൊലിസാണ് മൂന്ന് പേര്‍ക്കെതിരേ കേസെടുത്തത്. സന്തോഷ് അറക്കല്‍, മുസ്തഫ മുത്തു, അബു സല എന്നിവര്‍ക്കെതിരെയാണ് കേസ്.

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ള്‍ വ​ഴി ഇ​വ​ര്‍ വ്യാ​ജ പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​തു ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്നാ​ണു ന​ട​പ​ടി.

വ്യാജ പ്രചാരണങ്ങള്‍ നടത്തി വരുന്നവരെക്കുറിച്ചള്ള പൊലിസ് അന്വേഷണം തുടരുകയാണ്. ഇത്തരത്തില്‍ വ്യാജ പ്രചരണം നടത്തുന്നവരുടെ അക്കൗണ്ടുകള്‍ പരിശോധിക്കുന്നുണ്ടെന്നും ഇവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കൊച്ചി സിറ്റി പൊലിസ് കമ്മിഷണര്‍ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.