പുതുച്ചേരി: പുതുച്ചേരിയിലെ അധികാര തര്‍ക്കത്തില്‍ മുഖ്യമന്ത്രി വി നാരയാണസ്വാമിക്ക് സുപ്രീംകോടതി നോട്ടീസ് അയച്ചു. ലെഫ്റ്റനന്‍റ് ഗവര്‍ണര്‍ കിരണ്‍ ബേദിയുടെ ഹരജിയുടെ അടിസ്ഥാനത്തിലാണ് സുപ്രീംകോടതി ഉത്തരവ്.
സാമ്പത്തിക കാര്യങ്ങള്‍ സംബന്ധിച്ച ക്യാബിനറ്റ് തീരുമാനങ്ങള്‍ ജൂണ്‍ 21 വരെ നടപ്പാക്കരുതെന്ന് സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടു.
പുതുച്ചേരിയിലെ സര്‍ക്കാരിന്‍റെ ദൈന്യംദിന കാര്യങ്ങളില്‍ ലെഫ്റ്റനന്‍റ് ഗവര്‍ണര്‍ ഇടപെടരുതെന്ന മദ്രാസ് ഹൈക്കോടതിയുടെ വിധിയെ ചോദ്യം ചെയ്താണ് കിരണ്‍ ബേദി സുപ്രീംകോടതിയെ സമീപിച്ചത്. തുടര്‍ന്ന് സാമ്പത്തിക കാര്യങ്ങള്‍ സംബന്ധിച്ച മുമ്പത്തെ ക്യാബിനറ്റ് തീരുമാനങ്ങള്‍ നടപ്പാക്കരുതെന്ന് പുതുച്ചേരി സര്‍ക്കാരിനോട് സുപ്രീംകോടതി ആവശ്യപ്പെട്ടു.
ഹരജിയില്‍ മുഖ്യമന്ത്രി വി.നാരയണസ്വാമിക്ക് കോടതി നോട്ടീസ് അയക്കുകയും ചെയ്തു. ജൂണ്‍ 21നുള്ളില്‍ മുഖ്യമന്ത്രി മറുപടി നല്‍കണമെന്നാണ് ആവശ്യം.