ഉപഭോക്താക്കള്‍ക്ക് സുവര്‍ണാവസരം ഒരുക്കി വോഡഫോണ്‍ രംഗത്ത്. വമ്പന്‍ ഓഫര്‍ ആണ് ഇത്തവണ വോഡഫോണ്‍ ഉപഭോക്താക്കള്‍ക്കായി നല്‍കിയിരിക്കുന്നത്. അതായത് 299 രൂപയുടെ പുതിയ റീചാര്‍ജാണ് പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്കായി ഇറക്കിയിരിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് ദിനവും 3 ജിബി നല്‍കുന്നതോടൊപ്പം 70 ദിവസത്തെ കാലാവധിയാണ് കമ്പനി ഈ പ്ലാനില്‍ നല്‍കുന്നത്. മാത്രമല്ല ആദ്യമായി 249 രൂപയുടെ റീചാര്‍ജ് ചെയ്യുന്നവര്‍ക്ക് സൗജന്യമായി 4 ജി സിം ഡോര്‍സ്റ്റെപ് ഡെലിവറി ചെയ്യുന്ന സംവിധാനവും കമ്പനി പുറത്തിറക്കിയിട്ടുണ്ടെന്നാണ് സൂചന. ഉപഭോക്താക്കള്‍ക്ക് ദിനവും 3 ജിബിയുടെ 4ജി/3ജി ഡാറ്റയാണ് സൗജന്യമായി ലഭിക്കുക. ഇതിനൊപ്പം അണ്‍ലിമിറ്റഡ് ലോക്കല്‍, എസ്ടിഡി, റോമിങ് കോളിങ്ങും ലഭ്യമാകുന്നതാണ്. ഇതിനുപുറമെ 1000 എസ്എംഎസും സൗജന്യമായി കിട്ടും.
വോഡഫോണ്‍ പ്ലേ ആപ്പുകളായ ലൈവ് ടിവി വഴി സിനിമകളും ഷോകളും കാണാനുളള അവസരവും ഉപഭോക്താക്കള്‍ക്ക് കമ്പനി നല്‍കുന്നുണ്ട്. ഈ പ്ലാന്‍ ലഭ്യമാകാന്‍ കമ്പനിയുടെ വെബ്‌സൈറ്റ് സന്ദര്‍ശിച്ചാല്‍ മതിയെന്നാണ് എന്‍ഡി ടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്. നിലവില്‍ ഗുജറാത്ത്, മുംബൈ, പഞ്ചാബ് തുടങ്ങിയ പ്രധാന സര്‍ക്കിളുകളിലെല്ലാം പായ്ക്ക് ലഭ്യമായി തുടങ്ങിയിട്ടുണ്ടെന്നാണ് ടെലികോം ടോക്ക് റിപ്പോര്‍ട്ട് ചെയ്യുന്നത്. മറ്റൊരു പ്ലാനില്‍ 1.5 ജിബിയുടെ 4ജി/5ജി ഡാറ്റയാണ് 199 രൂപ പ്ലാനില്‍ ഉപഭോക്താക്കള്‍ക്ക് ദിവസവും ലഭിക്കുക. ഇതിനൊപ്പം ദിനവും 100 എസ്എംഎസും അണ്‍ലിമിറ്റഡ് വോയിസ് കോളുകളും ഈ പ്ലാനില്‍ ലഭിക്കും. വോഡഫോണ്‍ പ്ലേ ആപ്പുകള്‍ സൗജന്യമായി ഉപയോഗിക്കുകയും ചെയ്യാവുന്നതാണ്. പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കായി വോഡഫോണ്‍ അവതരിപ്പിക്കുന്ന 229 രൂപയുടെ പുതിയ റീചാര്‍ജ് പായ്ക്കും ചില സര്‍ക്കിളുകളില്‍ ലഭ്യമാകുന്നതാണ്. ഈ പായ്ക്കില്‍ ഉപഭോക്താക്കള്‍ക്ക് 28 ദിവസത്തെ കാലാവധിയില്‍ ദിനവും 2 ജിബിയാണ് കമ്പനി ഓഫര്‍ നല്‍കുന്നത്.