X Close
X
+91-9846067672

വിസ്മയാസ് മാക്സ് അനിമേഷന്‍സില്‍ അനിമേഷന്‍, വിഷ്വല്‍ എഫക്‌ട്സ്  കോഴ്സിലേക്കുള്ള പ്രവേശനം ആരംഭിച്ചു


തിരുവനന്തപുരത്തെ വിസ്മയാസ് മാക്സ് അനിമേഷന്‍സില്‍ ബിഎസ്സി, എംഎസ്സി അനിമേഷന്‍ ആന്‍ഡ് വിഷ്വല്‍ എഫക്‌ട്സ് കോഴ്സിലേക്കുള്ള പ്രവേശനം ആരംഭിച്ചു. അഭിരുചി പരീക്ഷയിലൂടെയാണ് പ്രവേശനം.

മൂന്നുവര്‍ഷത്തെ പരിശീലനത്തിന് ഹോസ്റ്റല്‍ സൗകര്യവും പ്രൊഡക്ഷന്‍ ഇന്റേണ്‍ഷിപ് ട്രെയ്നിങും വിദ്യാഭ്യാസവായ്പാ സൗകര്യവുമുണ്ട്. നേരിട്ടും തിരുവനന്തപുരത്ത് മാറാവുന്ന 300 രൂപയുടെ ഡി ഡി സഹിതം വിസ്മയാസ് മാക്സ്, വെള്ളയമ്പലം, ശാസ്തമംഗലം പിഒ, തിരുവനന്തപുരം-10 എന്ന വിലാസത്തിലും അപേക്ഷാഫോറം ലഭിക്കും.

ഫോണ്‍: 8281702020, 7593886600.