X Close
X
+91-9846067672

സിസ്റ്റർ ലിനിയായി റീമാ കല്ലിങ്ങൽ ; വൈറസ് പുതിയ പോസ്റ്റർ പുറത്ത്


കേരളം അതിജീവിച്ച നിപ്പാ വൈറസ് ബാധയെ പ്രമേയാക്കി ആഷിക്ക് അബു സംവിധാനം ചെയുന്ന ചിത്രം വൈറസിന്റെ പുതിയ ക്യാരക്റ്റർ പോസ്റ്റർ പുറത്തിറങ്ങി. രോഗബാധിതരെ ശുശ്രുഷിക്കുന്നതിനിടെ അസുഖം ബാധിച്ചു മരണപ്പെട്ട സിസ്റ്റർ ലിനിയുടെ കഥാപാത്രമാണ് പോസ്റ്ററിൽ , നടി റീമാ കല്ലിങ്കലാണ് സിസ്റ്റർ ലിനിയായി വേഷമിടുന്നത് . മുൻപ് ആരോഗ്യമന്ത്രി കെ.കെ ഷൈലജയുടെ വേഷത്തിലുള്ള നടി രേവതിയുടെ പോസ്റ്ററും ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഒപിഎമ്മിന്റെ ബാനറില്‍ ആഷിഖ് അബുവും റിമകല്ലിങ്കലും ചേർന്ന് നിര്‍മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ രാജീവ് രവിയാണ്. സുഷിന്‍ ശ്യാം സംഗീതമൊരുക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ സൈജു ശ്രീധരൻ. വസ്ത്രാലങ്കാരം സമീറ സനീഷ്.
കുഞ്ചാക്കോ ബോബൻ, ടൊവീനോ തോമലസ്, ആസിഫ് അലി, രേവതി, പാർതി, റിമ കല്ലിങ്കൽ, രമ്യ നമ്പീശൻ തുടങ്ങി നിരവധി മുൻനിര താരങ്ങൾ സിനിമയിൽ അഭിനയിക്കുന്നുണ്ട്.  സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍, ജോജു തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. മുഹ്സിന്‍ പരാരി, സുഹാസ്, ഷറഫു എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്.