പാർവതി നായികയായ ഉയരെ തിയറ്ററുകളിൽ നിറഞ്ഞ സദസിൽ പ്രദർശനം തുടരുകയാണ്. സിനിമയ്ക്കകത്തും പുറത്തും നിന്നും നിരവധി ആളുകൾ ചിത്രത്തെയും പാർവതിയെയും പുകഴ്ത്തി നിരവധി പേർ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ പാര്‍വതിയെ അഭിനന്ദിച്ച് സൗത്ത് ഇന്ത്യൻ താരം സാമന്തയും രംഗത്തെത്തിയിരുന്നു.
ട്വിറ്റർ പോസ്റ്റിലൂടെയാണ് സാമന്ത പാർവതിയെയും ഉയരെയും പുകഴ്ത്തിയത്. പാര്‍വതി അഭിമാനമാണെന്ന് സാമന്ത ട്വീറ്റിൽ പറയുന്നു. ‘ഉയരെ നിങ്ങളെ കരയിപ്പിക്കും, ചിന്തിപ്പിക്കും, ദേഷ്യമുണ്ടാക്കും. പ്രചോദിപ്പിക്കുമെന്നും ട്വീറ്റില്‍ കുറിക്കുന്നു. സംവിധായകന് മനു അശോകൻ, തിരക്കഥാകൃത്തുക്കളായ ബോബി സഞ്ജയ് എന്നിവരെയും സാമന്ത അഭിനന്ദിച്ചു
(ANWESHANAM)