X Close
X
+91-9846067672

ഭീകരവാദത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കും: അമിത് ഷാ


ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ഭീകരരുമായി ഒരു ചര്‍ച്ചയ്ക്കും തയ്യാറല്ലെന്നും ഭീകരവാദത്തിനെതിരെ ശക്തമായ നടപടികളെടുക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഭീകരരുമായും അവരെ പിന്തുണയ്ക്കുന്നവരുമായും ഒരു ഒത്തു തീര്‍പ്പിനുമില്ലെന്നും അമിത് ഷാ വ്യകതമാക്കി. മുതിര്‍ന്ന മന്ത്രിമാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇറാന്‍ എണ്ണ ഇറക്കുമതി പ്രശ്നത്തില്‍ അമേരിക്കയുടെ നിലപാട് സംബന്ധിച്ച്‌ വൈകിട്ട് അമിത് ഷായുടെ അദ്ധ്യക്ഷതയില്‍ നടന്ന യോഗം ചര്‍ച്ച ചെയ്തു. ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍, വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍, പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. നീതി ആയോഗ് സി.ഇ.ഒ അമിതാഭ് കാന്തുമായും അമിത് ഷാ ചര്‍ച്ച നടത്തി.