X Close
X
+91-9846067672

വ്യാജ ഡോക്ടര്‍മാരെ കണ്ടെത്താന്‍ നടപടിയുമായി ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സില്‍


dr_13

തിരുവനന്തപുരം: വ്യാജ ചികിത്സ പെരുകുന്നതിനാല്‍ വ്യാജ ഡോക്ടര്‍മാരെ കണ്ടെത്താന്‍ നടപടിയുമായി ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സില്‍ രംഗത്ത്. പരിശോധനകള്‍ക്കായി മൂന്ന് സമിതികളെ നിയോഗിച്ചു. യോഗ്യത ഇല്ലാത്തവര്‍ ചികിത്സ നടത്തുന്നതായി പ്രമുഖ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മാത്രമല്ല,സംസ്ഥാനത്ത് വ്യാജ ചികില്‍സ പെരുകുന്നതായുള്ള പരാതികളുടെ അടിസ്ഥാനത്തിലാണ് മെഡിക്കല്‍ കൗണ്‍സിലിന്റെ ഈ നടപടി. 

സംസ്ഥാനത്തെ ഇനി മൂന്ന് മേഖലകളായി തരം തിരിച്ചാണ് ഡോക്ടര്‍മാരടങ്ങുന്ന സംഘത്തെ അന്വേഷണത്തിന് നിയോഗിച്ചിരിക്കുന്നത്. മെഡിക്കല്‍ കൗണ്‍സില്‍ അംഗങ്ങളായ അലോപ്പതി ഡോക്ടര്‍മാരും രജിസ്ട്രാറും അടങ്ങുന്നതാണ് പരിശോധന സംഘം. നിലവില്‍ റിപ്പോര്‍ട്ട് പ്രകാരം സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കുകളിലും അടിസ്ഥാന യോഗ്യത പോലും ഇല്ലാത്തവര്‍ ചികില്‍സ നടത്തുന്നുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. മാത്രമല്ല, ഇല്ലാത്ത യോഗ്യത പ്രദര്‍ശിപ്പിച്ച് ചികില്‍സ നടത്തുന്നവരുമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് നിലവില്‍ ഈ അന്വേഷണ സംഘത്തെ രൂപീകരിച്ചിരിക്കുന്നത്. 

കൗണ്‍സില്‍ നല്‍കുന്ന രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് പ്രാക്ടീസ് ചെയ്യുന്ന സ്ഥലത്ത് പൊതുജനത്തിന് കാണിത്തക്ക വിധം പ്രദര്‍ശിപ്പിക്കണമെന്ന് ഉത്തരവില്‍ പറയുന്നു. അതോടൊപ്പംപ്രാക്ടീസ് ചെയ്യുന്നവരെല്ലാം മെഡിക്കല്‍ കൗണ്‍സില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണമെന്ന ഉത്തരവും നല്‍കിയിട്ടിണ്ട്.

(ANN NEWS)